കേരളം

ശബരിമല: സര്‍ക്കാരിന് തിടുക്കം; ആചാരം തകര്‍ത്താല്‍ പ്രതിഷേധം സ്വാഭാവികം,മലക്കംമറിഞ്ഞ് ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ്‌
ആര്‍എസ്എസ്. സുപ്രീംകോടതി വിധി മാനിക്കുന്നുണ്ടെങ്കിലും വിശ്വാസികളുടെ വികാരം കണക്കിലെടുക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.  സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് ശ്രമിക്കുകയാണ്. ശബരിമലയിലേത് പ്രാദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. 

പാരമ്പര്യം ഒറ്റയടിക്ക് ബലം പ്രയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്. 
ആത്മീയാചര്യന്മാരും സമുദായ നേതാക്കളും വിഷയും ചര്‍ച്ച ചെയ്യുകയും തുടര്‍ നിയമനടപടികള്‍ ആലോചിക്കുകയും വേണമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. 

ജാതി ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും സ്ത്രീ പ്രവേശനം വേണമെന്നതായിരുന്നു ശബരിമല വിഷയത്തില്‍ ഇതുവരെ ആര്‍എസ്എസ് സ്വീകരിച്ച നിലപാട്. വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സംഘപരിവാറും നിലപാട് മാറ്റിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്