കേരളം

ഞായറാഴ്ച കരുതിയിരിക്കുക: മഴയും കാറ്റും നാശംവിതയ്ക്കാന്‍ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുക ഞായറാഴ്ചയാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നുമുതല്‍ സംസ്ഥാനത്തും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

വ്യാഴാഴ്ച അപകടകരമാം വിധം മഴ ലഭിക്കില്ല, യെല്ലോ അലര്‍ട്ടാണ് ഇന്നത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനമര്‍ദം രൂപപ്പെടും എന്ന് പ്രതീക്ഷിക്കുന്നത് വെള്ളിയാഴചയാണ്. നാളെ ഗ്രീന്‍ അലര്‍ട്ടാണ്, പരിഭ്രമിക്കേണ്ട കാര്യമില്ല. ശനിയാഴ്ചത്തേക്ക് ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ചക്ക് അകം കടലില്‍പ്പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തണം. ഞായറാഴ്ചയാണ് റെഡ് അലര്‍ട്ട്. കാറ്റും മഴയും ശക്തിപ്രാപിക്കുന്നത് അന്നാണ്. സ്ഥിതിഗതികള്‍ ഗുരുതരമാകും എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ