കേരളം

ന്യൂനമര്‍ദം നാളെയോടെ; ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ മടങ്ങിയെത്തണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം നാളെയോടു കൂടി ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്ന് ചുഴലിക്കാറ്റു മുന്നറിയിപ്പു കേന്ദ്രം. ഈ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിനു സമീപം മണിക്കൂറില്‍ അന്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കടലില്‍പ്പോയ മത്സ്യത്തൊഴിലാളികള്‍ ഇന്നു തന്നെ മടങ്ങിയെത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ചയോടു കൂടി ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. ഇത് അനുസരിച്ചുള്ള മുന്നറിപ്പുകളും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നാളെത്തന്നെ ന്യൂനമര്‍ദമുണ്ടാവുമെന്ന സൈക്ലോണ്‍ വാണിങ് സെന്ററിറിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണ് സാധ്യതയെന്നും മുന്നറിയിപ്പിലുണ്ട്.

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടും ഇന്നലെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. ഇത്തരം മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുഴയുടെ തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും അറിയിച്ചിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാര്‍ യാത്ര ഒഴിവാക്കണം.രാത്രിയാത്രകള്‍ നിയന്ത്രിക്കണ
ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

അപകടസാധ്യത മുന്‍നിര്‍ത്തി ദേശീയ ദുരന്ത നിവാരണ സേനയോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലുകളെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി