കേരളം

ഹംസഫര്‍ എക്‌സ്പ്രസ്: കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍, സമയക്രമം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഈമാസം 20ാം തീയതി മുതലാണ് ട്രെയിന്‍. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ബെംഗളൂരുവിലെ ബേസ്വാഡയിലേക്കാണ് ഹംസഫര്‍ എക്‌സപ്രസ് ഓടുക. വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍. വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി രാവിലെ പത്തേമുക്കാലിന് ബെംഗളൂരുവിലെത്തും. 

ബെംഗളൂരുവില്‍ നിന്ന് തിരിച്ച് വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് സര്‍വീസ്. വൈകിട്ട് ഏഴിന് തുടങ്ങി തിരുവനനന്തപുരത്ത് രാവിലെ ഒമ്പതിന് എത്തിച്ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം