കേരളം

കോഴിക്കോട് ജില്ലയില്‍ കനത്തമഴ;  ഉരുള്‍പൊട്ടല്‍; ആളപായമില്ല (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മട്ടിക്കുന്ന് വനത്തില്‍ ഉരുള്‍പൊട്ടല്‍. ഇതേതുടര്‍ന്ന് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ശക്തമായ മലവെള്ളപ്പാച്ചില്‍ തുടരുന്നു. പ്രദേശത്ത് മഴപെയ്യുന്നില്ലെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍ കുണ്ട് പുഴയില്‍ അനുഭവപ്പെടുന്നത്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പുഴയോരത്ത് ചേര്‍ന്നുള്ള വീടുകളില്‍ നിന്ന് ആളുകളെ മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും മലവെളളപ്പാച്ചില്‍. വനത്തില്‍ ഉരുള്‍പൊട്ടിയത് കൊണ്ടാവാം മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ഇതിനകം തന്നെ ജില്ലാ ഭരണകൂടം അടക്കമുള്ളവര്‍ ശക്തമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്നുണ്ട്. മഴക്കാലത്ത് രണ്ട് തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് കണ്ണപ്പന്‍ കുണ്ട്. നിരവധി വീടുകള്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് പലരും ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായിരിക്കുന്നത്.മഴ മാറിയതോടെ വറ്റിവരണ്ട് പോയ പുഴയിലൂടെയാണ് ഇപ്പോള്‍ മലവെള്ളം ശക്തമായി ഒഴുകുന്നത്. ഇതോടെ പ്രദേശത്തുള്ളവര്‍ വീണ്ടും ആശങ്കയിലാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു