കേരളം

സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പൊലീസിനെ നിയോഗിക്കും; സേനയില്‍ സ്ത്രീ - പുരുഷ വ്യത്യാസമില്ലെന്ന് ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഈ മാസം മുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ട്. പൊലീസ് സേനയില്‍ സ്ത്രീ- പുരുഷ വ്യത്യാസമില്ലെന്നും ബെഹ്‌റ പറഞ്ഞു.  

വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷയ്ക്കായി വേണ്ടി വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുളള അതിവേഗ തയ്യാറെടുപ്പിലാണ് പൊലീസ്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തുന്നതിനുളള സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം