കേരളം

സ്ത്രീധനം കിട്ടിയതാണോ ശബരിമല; നാളെ ഇവര്‍ തേങ്ങയ്ക്ക് പകരം മുട്ടയുടയ്ക്കാനും പറയുമെന്ന് ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാറിനെയും സിപിഎം മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

യുവതി പ്രവേശന വിഷയത്തില്‍ മന്ത്രിമാര്‍ വിഡ്ഡിത്തങ്ങളാണ് പറയുന്നത്. തോമസ് ഐസക് നേരത്തെ തന്നെ ശബരിമലയ്ക്ക് എതിരാണ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ ശബരിമലയില്‍ കയറിയാല്‍ മതിയെന്ന് ഇപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. തിരുപ്പതി മോഡലാക്കാന്‍ ഇയാളാരാണ്, ഇയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ശബരിമലയെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. 

ഇന്ന് ഒരു ദിവസം ഒരു ലക്ഷം പേര്‍ കയറിയാല്‍ മതിയെന്ന് പറയും. നാളെ ബെര്‍മുഡ ഇട്ട് പോയാല്‍ മതിയെന്ന് പറയും. തേങ്ങയ്ക്ക് പകരം മുട്ടയുടയ്ക്കാനും അവര്‍ പറയും. ഇതൊക്കെ തീരുമാനിക്കാന്‍ ഇവരാരാണ്. ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ് സിപിഎമ്മും സര്‍ക്കാരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!