കേരളം

30 വയസ്സില്‍ താഴെയുള്ളവരുടെ 'യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍' 36 കാരനായ നടന്‍ പൃഥ്വിരാജിനെയും അംഗമാക്കി യുവജനക്ഷേമ ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജില്ലാ യുവജനക്ഷേമ കേന്ദ്രത്തിന്റെ കേരള യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ നടന്‍ പൃഥ്വിരാജും അംഗമായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ നടത്തിയാണ് പൃഥ്വിരാജ് സേനയില്‍ അംഗമായത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും യുവതീയുവാക്കളുടെ സേവനം ഉറപ്പാക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന വൊളന്റിയര്‍ സേനയാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സന്നദ്ധതയും കഴിവുമുള്ള 18 നും 30 നും ഇടയില്‍ പ്രായമുള്ള ഒരുലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്താണ് സേന രൂപവല്‍ക്കരിക്കുക. 

ഇതില്‍ നിന്ന് ശാരീരിക ക്ഷമതയും അര്‍പ്പണ ബോധവുമുള്ള 100 യുവജനങ്ങളെ വീതം ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിലും പരിശീലനം നല്‍കും. http://volunteer.ksywb.in എന്നതാണ് യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ ചേരുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍