കേരളം

അവര്‍ മൂന്ന് പേരുടേയും മരണത്തിന് കാരണമായത് സയനേഡ്; വെള്ളമുണ്ടയിലേത് ആളുമാറി കൊലയെന്ന് നിഗമനം

സമകാലിക മലയാളം ഡെസ്ക്

വയനാട്‌; വെള്ളമുണ്ടയില്‍ മദ്യം കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വില്ലന്‍ സയനേഡ് തന്നെയെന്ന് സൂചന. പരിശോധയ്ക്ക് അയച്ചിരിക്കുന്ന മദ്യസാമ്പിളിന്റെ ഫലം കോഴിക്കോട് അനലിറ്റിക്കല്‍ ലബോറട്ടറി തിങ്കളാഴ്ച പൊലീസിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി തുടരന്വേഷണം നടക്കുക. അതേസമയം കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീങ്ങുകയാണ്. നടന്നത് ആളുമാറിയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. പരിശോധനഫലം ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കേസിന്റെ ചുമതല പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് കൈമാറി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കളും 65 കാരനും മരിച്ചത്. വെള്ളമുണ്ട കൊച്ചറ കോളനിയിലെ പിഗിനായി, മകന്‍ പ്രമോദ്(36), അവരുടെ പ്രസാദ് (38) എന്നിവരാണ് മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത. കുട്ടികള്‍ക്ക് ചരട് മന്ത്രിച്ച് കെട്ടിക്കൊടുക്കുന്ന ആളാണ് പിഗിനായി. അതിനായി എത്തിയ ഒരാള്‍ സമ്മാനിച്ച മദ്യം കഴിച്ചതിന് ശേഷമാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിക്കുന്നത്. എന്നാല്‍ മദ്യം കുടിച്ചതിനാലാണ് വീണതെന്ന് വീട്ടുകാര്‍ക്ക് മനസിലായില്ല. 

തുടര്‍ന്ന് വീട്ടുകാര്‍ പിഗിനായിയുടെ കര്‍മങ്ങള്‍ നടത്തി. അതിന് ശേഷമാണ് മദ്യം കഴിച്ചതിനെ തുടര്‍ന്ന് പ്രമോദും പ്രസാദും മരിക്കുന്നത്. അങ്ങനെയാണ് മദ്യമാണ് മരണത്തിന് വില്ലനായതെന്ന് കണ്ടെത്തുന്നത്. മദ്യത്തില്‍ അടങ്ങിയ വിഷാംശമാണ് ഇവരുടെ ജീവനെടുത്തത് എന്നാണ് സൂചന. സംഭവത്തില്‍ മദ്യം നല്‍കിയ സജിത് കുമാര്‍ ഇയാള്‍ മദ്യം വാങ്ങിയ മാനന്തവാടി സ്വദേശിയായ സ്വര്‍ണപണിക്കാരന്‍ സന്തോഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്