കേരളം

ഒരിടത്തും സ്ത്രീകളോട് വിവേചനം പാടില്ല; ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം കേന്ദ്രനേതൃത്വം. സ്ത്രീകളോട് ഒരിടത്തും വിവേചനം പാടില്ലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ആരുടെയും വിശ്വാസം ഹനിക്കുന്നില്ലെന്നും ക്ഷേത്രത്തില്‍ പോകാന്‍ താത്പര്യമുള്ള യുവതികള്‍ക്ക് പോകാമെന്നും അല്ലാത്തവര്‍ പോകേണ്ടെന്നുമാണ് നിലപാടെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നു.

യുവതി പ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാതെ വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരൂമനത്തിന് എതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര നേതൃത്വം രംഗത്ത് വന്നത്. 

 സുപ്രിംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന പ്രവണത തലയുയര്‍ത്തുന്നത്. ആപണിക്ക് ബിജെപി  കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഭരണഘടനാ വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യ നിഷേധവുമാണെന്നും പാര്‍ട്ടി വ്യക്തമാക്കിയിക്കുന്നു. 

ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് കേരളത്തിലെ ബിജെപി അധ്യക്ഷനും കെപിസിസി ഭാരവാഹികളും ഒരേ സ്വരത്തിലാണ്. സുപ്രീംകോടതി വിധിയെ സോണിയ ഗാന്ധി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.  എഐസിസി നേതൃത്വം ആകട്ടെ ഈ വിധിയെ സ്വാഗതംചെയ്തു. എന്നിട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ നിറംമാറിയിരിക്കുന്നതെന്നും  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്