കേരളം

ന്യൂനമര്‍ദം രാവിലെയോടെ തീവ്രവും വൈകീട്ടോടെ അതിതീവ്രവുമാകും,രാത്രി ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാനിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇന്ന് രാവിലെയോടെ തീവ്രവും വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമര്‍ദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനുമിടയിലാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 

'ലുബാന്‍' ചുഴലിക്കാറ്റ് ലക്ഷദ്വീപിനു പടിഞ്ഞാറു വഴി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തില്‍ ഇന്നു മുതല്‍ 9 വരെ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ തീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വ്യാപകമഴയ്ക്കുള്ള യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ ദുരന്തപ്രതികരണ സേനയുടെ 8 സംഘങ്ങളിലായി 400 പേരെത്തി. 6 സംഘങ്ങളെ ദുരന്തസാധ്യതയുള്ള ജില്ലകളില്‍ വിന്യസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി