കേരളം

ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് ആനന്ദ് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ഇക്കാര്യത്തില്‍ എഐസിസിയും കെപിസിസിയും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. കേരളത്തിലെ  ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല. പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും ആനന്ദ് ശര്‍മ കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ എഐസിസി സ്വാ​ഗതം ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ്  കെപിസിസി സ്വീകരിച്ചത്. വിശ്വാസികളുടെ വികാരങ്ങളെ സർക്കാർ മാനിക്കണമെന്നതാണ് കെപിസിസിയുടെ നിലപാട്. ആചാരങ്ങൾ നിലനിർത്താൻ സർക്കാർ പുന:പരിശോധന ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ