കേരളം

വിഎസിന്റെ സഹോദര ഭാര്യ അലയുന്നു, 10,000 രൂപയ്ക്ക് വേണ്ടി 

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസമായ 10,000 ദുരിതബാധിതര്‍ക്കെല്ലാം നല്‍കി കഴിഞ്ഞുവെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അഞ്ചാം വട്ടവും വില്ലേജ് ഓഫീസും ബാങ്കും കയറി ഇറങ്ങിയിട്ടും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് ഈ തുക ലഭിച്ചില്ല. 

ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ തുക എത്തിയിട്ടില്ലെന്ന മറുപടിയാണ് വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍  സരോജനിക്ക് ലഭിക്കുന്നത്. വീട്ടില്‍ പ്രളയ ജലം എത്തിയപ്പോള്‍ സരോജിനിക്ക് മറ്റെങ്ങോട്ടം പോവാന്‍ സാധിച്ചിരുന്നില്ല. 

മക്കള്‍ക്കൊപ്പം ഈ വീട്ടില്‍ തന്നെയാണ് അവര്‍ കഴിഞ്ഞത്. സര്‍ക്കാര്‍ നല്‍കുന്ന ദുരിതാശ്വാസ ധനസഹയം ആശ്വാസമാകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് അതും ലഭിക്കാത്ത അവസ്ഥയുണ്ടായത്. പറവൂര്‍ വില്ലേജ് ഓഫീസിന്റേയും, കാനറ ബാങ്കിന്റേയും പടി കയറി ഇറങ്ങിയിട്ടും ധനസഹായം ഇവര്‍ക്ക് കിട്ടാക്കനിയാവുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്