കേരളം

ശബരിമലയില്‍ വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ദേവസ്വം ബോര്‍ഡ്; എതിര്‍പ്പുമായി ജീവനക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ സന്നിധാനത്ത് വനിതാജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കി. 

ശബരിമലയിലെ മണ്ഡലം-മകരവിളക്ക്,മാസപൂജകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും എംപ്ലോയിമെന്റ് ജീവനക്കാരടക്കമുള്ളവരെ നിയോഗിക്കണമെന്നാണ് കമ്മീഷണറുടെ ഉത്തരവ്. 

പ്രസ്തുത ഉത്തരവിനോട് വനിതാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പലരും ശബരിമല ഡ്യൂട്ടിക്ക് പോകാന്‍ സമ്മതമല്ലെന്ന് എഴുതി നല്‍കിയതായും അറിയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍