കേരളം

തൃശൂരില്‍ മാള്‍ട്ടപ്പനി സ്ഥിരീകരിച്ചു; കരുതല്‍ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കന്നുകാലികളെ ബാധിക്കുന്ന മാള്‍ട്ടപ്പനി തൃശൂര്‍ തളിക്കുളത്ത് സ്ഥീരീകരിച്ചു. മനുഷ്യരിലേക്കു പടരുന്ന രോഗമായതിനാല്‍  കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ പാലക്കാട് ജില്ലയില്‍ മാള്‍ട്ടപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കന്നുകാലികളെ ദയാവധം നടത്തി കുഴിച്ചുമൂടിയിരുന്നു.

മനുഷ്യരില്‍ ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന രോഗമാണ് മാള്‍ട്ടപ്പനി. ബ്രാസെല്ലസ് എന്ന ബാക്ടീരിയയാണ് മാള്‍ട്ടപ്പനി പരത്തുന്നത്. മനുഷ്യരില്‍ പനി ബാധിച്ചാല്‍ ഇടവിട്ടുള്ള പനി, സന്ധിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടും. മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളുടെ പാല്‍, ഇറച്ചി എന്നിവയുടെ ഉപയോഗത്തിലൂടെയും വായുവിലൂടെയും രോഗം പകരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്