കേരളം

വീണ്ടും ലഹരി ഗുളികകള്‍ പിടിച്ചെടുത്തു: അടച്ചിട്ട വീട്ടില്‍ നിന്ന് കണ്ടെത്തിയത് 2500 ഗുളികകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: തിരുവല്ലയില്‍ അടച്ചിച്ച വീട്ടില്‍ നിന്ന് ലഹരി ഗുളികളുടെ വന്‍ ശേഖരം പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് രണ്ടായിരത്തി അഞ്ഞൂറ് ഗുളികകള്‍ കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപ വില വരുന്ന ലഹരി ഗുളികകളാണ് പാഴ്‌സല്‍ ഓഫീസ് വഴിയാണ് ഗുളികകള്‍ എത്തിച്ചത്. 

മരുന്ന് കമ്പനിയുടെ കൊച്ചിയിലെ വിതരണക്കാര്‍ തിരുവല്ലയിലെ മെഡിക്കല്‍ റെപ്രസന്റേറ്റീവിന് അയച്ചതാണെന്ന് ലഹരി ഗുളികകള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. പാഴ്‌സലായാണ് ഗുളികള്‍ അയച്ചത്. എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ലക്ഷം രൂപ വില വരുന്ന ലഹരി ഗുളികകള്‍ പിടികൂടിയത്. 

നിരോധിത മരുന്നുകള്‍ കൈകാര്യം ചെയ്ത കുറ്റത്തിന് പാഴ്‌സല്‍ കമ്പനിയ്ക്കും മരുന്നുകള്‍ സൂക്ഷിച്ച വ്യക്തിയ്ക്കും എക്‌സൈസ് നോട്ടീസ് നല്‍കി. പാഴ്‌സല്‍ ഓഫീസുകള്‍ വഴി ലഹരി കടത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''