കേരളം

ശബരിമല: പ്രതിഷേധങ്ങളെ ഭയക്കുന്നില്ല;  ബിജെപി സര്‍ക്കാരായാലും ഇത് തന്നെ ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാർ ഭരണഘടനാ പരമായ കർത്തവ്യമാണ് നിറവേറ്റിയത്. ബിജെപി സർക്കാരായാലും ഇടതു സർക്കാരായാലും സുപ്രീംകോടതി വിധി നടപ്പാക്കാനെ ശ്രമിക്കൂകയുള്ളുവെന്ന് കാനം  പറഞ്ഞു.

പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ബ്രൂവറി വിവാദം സർക്കാറിന് പാഠമാകണമെന്ന് കാനം അഭിപ്രായപ്പെട്ടു. വിഷയങ്ങളെ ഗൗരവമായി സർക്കാർ കാണണം. നവകേരള നിർമ്മാണത്തിനിടെ വിവാദത്തിനും തർക്കത്തിനും താൽപര്യമില്ലാത്തതിനാലാണ് ലൈസൻസ് റദ്ദാക്കിയതെന്നും കാനം പറഞ്ഞു.

പ്രതിപക്ഷ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബ്രൂവറി, ഡിസ്​റ്റിലറി​ യൂണിറ്റുകൾക്ക്​ നൽകിയ വിവാദ അനുമതി സംസ്ഥാന സർക്കാർ ഇന്ന് റദ്ദാക്കിയിരുന്നു. എന്നാൽ, ബ്രൂവറി അനുവദിച്ചതിൽ വീഴ്​ച ഉണ്ടായിട്ടില്ലെന്നും വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ്​ അനുമതി റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. കൂടുതൽ ​പരിശോധനകൾക്ക്​ ശേഷം മാത്രമേ ഇനി അനുമതി നൽകൂവന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു