കേരളം

ആ വാര്‍ത്ത കേട്ട് ഒന്നും മിണ്ടാതെ ലക്ഷ്മി...

സമകാലിക മലയാളം ഡെസ്ക്

ര്‍മ്മകള്‍ ഉള്ളിലിരമ്പിയത് കൊണ്ടാവണം പ്രാണന്റെ പകുതി തന്നെ വിട്ടുപോയെന്ന വാര്‍ത്തയറിഞ്ഞ ലക്ഷ്മി ഒന്നും മിണ്ടിയില്ല. പ്രിയപ്പെട്ടവന്റെയും മകളുടെയും വിയോഗ അമ്മയില്‍ നിന്നും വാര്‍ത്ത കേട്ടപ്പോള്‍ ലക്ഷ്മിയുടെ മനസില്‍ ഒരു സങ്കടക്കടല്‍ ഇരമ്പിയിട്ടുണ്ടാവണം.
 
കാതുകൂര്‍പ്പിച്ചു തുടങ്ങിയപ്പോള്‍ ആദ്യം കേട്ട വര്‍ത്തമാനം , ഒരിക്കലും സംഭവിക്കരുതേയെന്ന് ബോധം മറയുന്നതിന് മുമ്പ്  ഒരു പക്ഷേയവര്‍ അത്രമേല്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിച്ചില്ലെന്ന അമ്മയുടെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ് മനസ്സിനേറ്റമുറിവിന്റെ ആഴം ചെറുതല്ലെന്ന് ബന്ധുക്കള്‍ക്കും തോന്നിയിട്ടുള്ളത്.

 കളിചിരികളുമായി ബാലയും ജാനിയും ഇനിയൊരിക്കലും കൂട്ടുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം ക്രമേണെയെങ്കിലും ഉള്‍ക്കൊണ്ടല്ലേ ലക്ഷ്മിക്ക് പറ്റൂ. അപകടത്തെ തുടര്‍ന്ന് ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്‍ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ബോധം പൂര്‍ണമായും തെളിഞ്ഞതായും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അടുത്തയാഴ്ചയോടെ വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.


 ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ലക്ഷ്മിയിപ്പോള്‍ കഴിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി സംഭവ സ്ഥലത്തുവച്ചും, ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടയിലും മരിച്ചിരുന്നു. വാഹനമോടിച്ചിരുന്ന സുഹൃത്തായ അര്‍ജ്ജുന്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു