കേരളം

കേരള സര്‍വകലാശാല എസ്എഫ്‌ഐ തൂത്തുവാരി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള  കൊളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. മത്സരം നടന്ന 64 കൊളേജുകളിലും 62 എണ്ണവും എസ്എഫ്‌ഐ നേടി. കെഎസ് യു, എബിവിപി തുടങ്ങിയ സംഘടനകള്‍ കടലാസില്‍ ഒതുങ്ങി. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി  കൊളേജ്, ആര്‍ട്‌സ് കൊളേജ്, ചേര്‍ത്തല എന്‍എസ്എസ് കൊളേജ്, പന്തളം എന്‍എസ്എസ് കൊളേജ്, നിലമേല്‍ എന്‍എസ്എസ് കൊളേജ്, തുടങ്ങിയ മിക്ക വിദ്യാലയങ്ങളും എസ്എഫ്‌ഐ തൂ്ത്തുവാരി. ചെഗുവേരയുടെ ജന്മദിനത്തില്‍ ഇന്ന് കേരള സര്‍വകാലാശാലയില്‍ സാമ്രാജ്യത്വ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചിരുന്നു. ഈ ദിനത്തില്‍ വിജയം വ്ന്‍ ആഘോഷമാക്കി മാറ്റി മിക്ക ക്യാമ്പസുകളും. 

നേരത്തെ തെരഞ്ഞടുപ്പ് നടന്ന കണ്ണൂര്‍, കലിക്കറ്റ്, എംജി യൂണിവേഴ്‌സിറ്റികളിലെ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐ വന്‍ വിജയം നേടിയിരുന്നു. തെരഞ്ഞടുപ്പില്‍ പങ്കാളികളായ എല്ലാവരെയും എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി സ്വാഗതം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍