കേരളം

പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. 20 വാര്‍ഡുകളിലായി 63 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി (മൂന്ന്), നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈല്‍  (മൂന്ന്), കൊല്ലം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ഭരണിക്കാവ്  (മൂന്ന്), ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക്  (മൂന്ന്), ഉമ്മന്നൂരിലെ കമ്പംകോട്  (മൂന്ന്), ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട്  (മൂന്ന്), നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് (രണ്ട്), വണ്ടന്‍മേടിലെ വെള്ളിമല (നാല്), എറണാകുളം മഴുവന്നൂരിലെ ചീനിക്കുഴി (മൂന്ന്),  പോത്താനിക്കാട്ടെ തൃക്കേപ്പടി (രണ്ട്), തൃശ്ശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍ (നാല്), പാലക്കാട് കിഴക്കഞ്ചേരിയലെ ഇളങ്കാവ് ( (മൂന്ന്)), തിരുവേഗപ്പുറയിലെ ആമപ്പൊറ്റ (നാല്), കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ  (മൂന്ന്), കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈല്‍  (മൂന്ന്), കണ്ണപുരത്തെ കയറ്റീല്‍  (മൂന്ന്) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ.

മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് (അഞ്ച്), കണ്ണൂര്‍ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി  (മൂന്ന്) വാര്‍ഡുകളിലും വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി  (മൂന്ന്), കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം  (മൂന്ന്) വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് അരങ്ങേറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു