കേരളം

ഭക്തരുടെ പേരില്‍ അക്രമം നടത്താന്‍ അനുവദിക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സമരത്തിന്റെ മറവില്‍ ഭക്തരുടെ പേരില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണെന്ന് കടകംപള്ളി പറഞ്ഞു.

ശബരിമല വിധിയില്‍ ഭക്തരില്‍ ഒരു വിഭാഗത്തിന് പ്രയാസമുണ്ടായിട്ടുണ്ട്. അതു സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല. സുപ്രിം കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗമെന്ന് മന്ത്രി പറഞ്ഞു.

ഭക്തരുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ ചില ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും സമരത്തില്‍ കടന്നുകയറിയിട്ടുണ്ട്. ഭക്തരുടെ പേരില്‍ അക്രമം നടത്താനാണ് ഇവരുടെ നീക്കം. അത് അനുവദിക്കില്ലെന്ന് കടകംപള്ളി വ്യക്തമാക്കി.

ശബരിമല വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇവരുടെ ആദ്യ പ്രതികരണങ്ങള്‍ നോക്കിയാല്‍ അതു വ്യക്തമാവും. ലോക്‌സഭാ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ കെണിയില്‍ വീണുപോവുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് എന്നും പറ്റിയിട്ടുള്ളത് അതാണ്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് എന്തു സംഭവിച്ചു എന്നു നോക്കിയാല്‍ ഇതു ബാധ്യപ്പെടുമെന്ന് കടകംപള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം