കേരളം

'മുകേഷ് ആളൊരു സകല കലാ വല്ലഭനാണ്'; നടനെതിരെ കൂടുതൽ ആരോപണങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ടനും എംഎൽഎയുമായ മുകേഷിനെതിരെ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തക ടെസ്സ് ജോസഫ് ഉന്നയിച്ച ലൈം​ഗീക ആരോപണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. 19വർഷം മുൻപ് മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ടെസ്സ് നടത്തിയ വെളിപ്പെടുത്തൽ. ഇതേ കാലയളവിൽ നടന്ന മറ്റൊരു സംഭവം തുറന്നുപറഞ്ഞുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ ഷാജി ജേക്കബ്ബാണ് നടനെതിരെ രം​ഗത്തെത്തിയത്. 

അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോട് മുകേഷ് മോശമായി പെരുമാറിയെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷാജി ജേക്കബ് പറയുന്നത്. മുകേഷ് ആളൊരു സകല കലാ വല്ലഭനാണെന്നും അഭിമുഖത്തിന് ശേഷം പത്രപ്രവർത്തകയുടെ തോളിൽ കയ്യിട്ടെന്നും അദ്ദേഹം പറയുന്നു. പെൺകുട്ടി ഒഴിഞ്ഞുമാറി സ്ഥലം കാലിയാക്കുകയായിരുന്നെന്നും എഡിറ്ററോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

19 വര്‍ഷം മുന്‍പ് മുകേഷ് അവതാരകനായെത്തിയിരുന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെയാണ് മുകേഷ് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ടെസ് വെളിപ്പെടുത്തിയത്. എന്നാൽ ടെസ്സിനെ തനിക്ക് അറിയില്ലെന്നും അങ്ങനെ ഒരു കുട്ടിയെ ഓർമപോലുമില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം. ഇത് രാഷ്ട്രീയ ​ഗൂഢാലോചനയാണെന്നാണ് മുകേഷ് പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും