കേരളം

ശബരിമലയില്‍ കോടതി വിധി നടപ്പാക്കണം, എന്‍ഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന് സി കെ ജാനു 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു. എന്‍ഡിഎ സഖ്യം വിടുന്ന കാര്യം ആലോചനയിലാണെന്നും ജാനു പറഞ്ഞു. രണ്ടുവര്‍ഷമായിട്ടും എന്‍ഡിഎയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടി ഗൗരവമായി നടക്കുന്നുണ്ട്. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും ജാനു പറഞ്ഞു. 

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നത്. ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസും ഇടഞ്ഞു നില്‍ക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍