കേരളം

ശബരിമലയില്‍ ആരുടെ പിന്തുണയും സ്വീകരിക്കും, വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് പി എസ് ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസത്തെ താഴ്ത്തിക്കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ആചാരം സംരക്ഷിക്കാന്‍ ആരുടെയും പിന്തുണ സ്വീകരിക്കും. ശബരിമലയെ തകര്‍ക്കാന്‍ സിപിഎം എകെജിയുടെ കാലം മുതലേ ശ്രമിക്കുകയാണ്. എന്നാല്‍ സിപിഎംകാര്‍ തന്നെ അത് ചെറുത്ത് തോല്‍പ്പിച്ചു. 

യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം ഇടതു സര്‍ക്കാര്‍ മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് പ്രതിഷ്ഠയുടെ സ്വഭാവവും, ദൈവവിശ്വാസവും മാറുമോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. വിശ്വാസത്തെ തകര്‍ക്കാനാണ് സ്റ്റാലിന്റെ ആരാധകനായ മുഖ്യമന്ത്രി ശ്രമിക്കുന്നത്. 

ശബരിമലയില്‍ സ്്ത്രീകളെ പ്രവേശിപ്പിക്കെന്ന് ആരും  പറഞ്ഞിട്ടില്ല. ചില പ്രായത്തിലുള്ള സ്ത്രീകള്‍ക്കാണ് വിലക്കുള്ളത്. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രമല്ല, സംസ്ഥാന സര്‍ക്കാരാണ് നിയമനിര്‍മ്മാണം നടത്തേണ്ടത്. സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു