കേരളം

ചെലവ് ചുരുക്കി രാജ്യാന്തര ചലചിത്ര മേള; ഡലിഗേറ്റ് ഫീസ് 2000 രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. 600 രൂപയായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ്. 10 ലക്ഷം രൂപ നല്‍കിയിരുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഒഴിവാക്കാനും തീരുമാനം.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന അധിക ഫണ്ട് ഇത്തവണ ലഭിക്കാത്തതു കൊണ്ടാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്.

വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കുന്നതോടൊപ്പം  ഏഷ്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ ആയിരിക്കും ജൂറികളെ കണ്ടെത്തുക. മേള നടക്കുന്ന ദിവസങ്ങളില്‍ സാധാരണ നടത്താറുള്ള ശില്‍പശാല, പാനല്‍ ഡിസ്‌കഷന്‍, എക്‌സിബിഷന്‍ തുടങ്ങിയവയും ഒഴിവാക്കും.

ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 ചിത്രങ്ങളാണ് മേളയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 120 ചിത്രങ്ങളായിരിക്കും ഉണ്ടാകുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി