കേരളം

വെളളാപ്പളളിയെ തളളി തുഷാര്‍; ബിഡിജെഎസ് എന്‍ഡിഎ സമരത്തില്‍ പങ്കെടുക്കും, വിശ്വാസികള്‍ക്കൊപ്പമെന്നും സംസ്ഥാന പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയുളള സമരത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി. എന്‍ഡിഎ സമരത്തില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി പാര്‍ട്ടി വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും വ്യക്തമാക്കി. 

കൂടിയാലോചന നടത്താതെ സമരങ്ങള്‍ നടത്തരുതെന്നാണ് വെളളാപ്പളളി പറഞ്ഞത്. ശബരിമല വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മാനിക്കണമെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു. 

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിന് വേണമെന്ന് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.  ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ സമരത്തില്‍ പങ്കെടുക്കുമെന്ന ഭിന്നാഭിപ്രായവുമായി മകന്‍ തുഷാര്‍ വെളളാപ്പളളി രംഗത്തുവന്നത്. 

ശബരിമല കേസിലെ സുപ്രിം കോടതി വിധി നിര്‍ഭാഗ്യകരമാണ്. അതിനെ കര്‍മം കൊണ്ടാണ് മറികടക്കേണ്ടത്. തെരുവില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ല. എസ്എന്‍ഡിപി അതിനു നിന്നുതരില്ല. ബിജെപിക്കു പത്തു വോട്ടു നേടിയെടുക്കാനുള്ള സമരമാണ് നടക്കുന്നത്. കോണ്‍ഗ്രസിനും രാഷ്ട്രീയ ലക്ഷ്യമുണ്ട് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍