കേരളം

ശബരിമല സമരം നടത്തുന്നവര്‍ ഒരു നായയുടെ പിന്തുണ പോലുമില്ലാത്തവര്‍: ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മന്ത്രി ജി സുധാകരന്‍. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസ്സിന് മാത്രമെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇതുപോലുള്ള അവസരത്തില്‍ രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ക്ക് കാണാനായി. രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച വെളളാപ്പള്ളിയുടെ നിലപാട് ശ്ലാഘനീയമാണെന്നും സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി യഥാര്‍ത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സമരത്തിലൂടെ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാര്‍ച്ച് പഴയ രഥ യാത്രയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാന്‍ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി