കേരളം

തന്ത്രി കുടുംബത്തിനു തിരിച്ചടി; മോഹനരെ മേല്‍ശാന്തി നിയമനത്തിനുള്ള ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടെന്നു ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖം നടത്തുന്ന ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രികുടുംബാംഗമായ കണ്ഠര് മോഹനരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. അഭിമുഖത്തിനുള്ള ബോര്‍ഡില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.  ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന മോഹനരുടെ ആവശ്യത്തെത്തുടര്‍ന്ന് അഭിമുഖം തടസപ്പെട്ടിരുന്നു. 

ഇന്നു രാവിലെ പതിനൊന്നിനാണ് മേല്‍ശാന്തി അഭിമുഖം തുടങ്ങാനിരുന്നത്. എന്നാല്‍ മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് മോഹനര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചതോടെ അഭിമുഖം തടസപ്പെടുകയായിരുന്നു. മോഹനരുടെ ആവശ്യത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. തുടര്‍ന്നു തര്‍ക്കം മൂലം അഭിമുഖം തുടങ്ങുന്നത് നീളുകയായിരുന്നു. 

ശോഭാ ജോണ്‍ പ്രതിയായ കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മോഹനരെ പൂജാകര്‍മങ്ങളില്‍നിന്നും നിയമന പ്രക്രിയയില്‍നിന്നും നേരത്തെ മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് ഹൈക്കോടതി കേസില്‍നിന്ന് മോഹനരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തിലാണ് മോഹനര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ദേവസ്വത്തെ സമീപിച്ചത്. 

മോഹനരുടെ ആവശ്യവും തടസവാദവും ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്