കേരളം

തന്ത്രികുടുംബവും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കം; ശബരിമല മേല്‍ശാന്തി അഭിമുഖം മുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രികുടുംബവും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ശബരിമല മേല്‍ശാന്തി അഭിമുഖം മുടങ്ങി. മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന തന്ത്രികുടുംബാംഗം കണ്ഠര് മോഹനരുടെ ആവശ്യം ബോര്‍ഡ് നിരസിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

ഇന്നു രാവിലെ പതിനൊന്നിനാണ് മേല്‍ശാന്തി അഭിമുഖം തുടങ്ങാനിരുന്നത്. എന്നാല്‍ തര്‍ക്കം മൂലം ഇത് അനിശ്ചിതമായി നീളുകയായിരുന്നു. 

മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ഠര് മോഹനര് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മോഹനരുടെ പേരില്‍ കേസ് ഉള്ളതിനാല്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ബോര്‍ഡ് നിലപാടെടുത്തു. കേസ് ഇല്ലെന്നാണ് മോഹനരുടെ വാദം. 

മോഹനരുടെ ആവശ്യവും തടസവാദവും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത് അനുസരിച്ചാവും മേല്‍ശാന്തി അഭിമുഖം തുടര്‍ന്നു നടക്കുക എന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു