കേരളം

കൊല്ലത്ത് അധ്യാപികയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭർത്താവ് റിമാൻഡിൽ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അടൂര്‍ ചന്ദനപ്പള്ളിയിൽ അധ്യാപികയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ശാസ്താംകോട്ട രാജഗിരി സ്വദേശിയായ അനിതയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ആഷ്ലി സോളമനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കൂടിയത്. മറ്റൊരാളുമായുള്ള ഭാര്യയുടെ അടുപ്പത്തെ തുടര്‍ന്നാണ് കൊലനടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

39കാരിയായ അനിത സ്റ്റീഫനെയാണ് ചൊവ്വാഴ്ച വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതയുടെ പിതാവ് സ്റ്റീഫന്‍ വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മകളെ കണ്ടത്. അനിത മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഒരിക്കല്‍ അയാള്‍ക്കൊപ്പം വീടുവിട്ടു പോവുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്ന് ഭര്‍ത്താവും പിതാവും ചേര്‍ന്നാണ് ഇവരെ തിരിച്ച് കൊണ്ടുവന്നത്. പിന്നാലെ കാമുകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചപ്പോള്‍ അനിത കാമുകന് അനുകൂലമായാണ് മൊഴി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്