കേരളം

ജനലിന്റെ ഗ്രില്ലിലൂടെ വടി നീട്ടി 16000 രൂപ കവര്‍ന്നു; ശ്രദ്ധയാകര്‍ഷിക്കാന്‍ പ്രാവിനെ മുറിവേല്‍പിച്ച് പറപ്പിക്കല്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ വീടിന്റെ ജനലിന്റെ ഗ്രില്ലിലൂടെ വടി നീട്ടി ബാഗിലിരുന്ന 16000 രൂപ കവര്‍ന്നു. ഇതിനിടെ, അയല്‍വീട്ടില്‍ പ്രാവിനെ മുറിവേല്‍പിച്ചു പറപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച് മോഷണശ്രമവും നടന്നു. 

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ കോടന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തെക്കൂട്ട് കുട്ടന്റെ വീട്ടിലാണ് മോഷണം നടന്നത്.ആശുപത്രിയില്‍ കഴിയുന്ന കുട്ടന്റെ ചികിത്സയ്ക്കായി മാറ്റിവച്ച 16,000 രൂപയാണ് മോഷണം പോയത്. പണം ബാഗിലാക്കി ഫ്രിഡ്ജിന് മുകളിലാണ് വച്ചിരുന്നത്. മോഷ്ടാവ് ഗ്രില്ലിന്റെ വിടവിലൂടെ വടി നീട്ടി ബാഗ് എടുക്കുകയായിരുന്നു. മോഷണം നടക്കുമ്പോള്‍ കുട്ടന്റെ രണ്ടു പെണ്‍മക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു.

ഇതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് കുട്ടന്റെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ അയല്‍വാസിയുടെ വീട്ടില്‍ വിചിത്രമായ രീതിയില്‍ മോഷണശ്രമം നടന്നത്. വീട്ടുകാര്‍ കിടന്നുറങ്ങുന്ന മുറിയുടെ ജനലിനു പുറത്ത് ചിറകടി ശബ്ദം കേട്ട് ഷീബയുടെ അമ്മ തങ്കയാണ് ആദ്യം ഉറക്കമുണര്‍ന്നത്.

ശബ്ദം എന്താണെന്നറിയുവാന്‍ ഇവര്‍ തുറന്നു കിടന്ന ജനലിലൂടെ നോക്കാന്‍ വന്നപ്പോള്‍ മോഷ്ടാവ് തങ്കയുടെ കഴുത്തിലെ മാലപൊട്ടിക്കാന്‍ കൈ അകത്തേക്കു നീട്ടി. ഞെട്ടിമാറിയ തങ്ക ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.പിന്നീട് വീട്ടുകാര്‍ ചിറകടി ശബ്ദം കേട്ട ഭാഗത്തു പരിശോധന നടത്തിയപ്പോള്‍ മുറിവേറ്റു ചത്ത നിലയില്‍ പ്രാവിനെ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി