കേരളം

പ്രായപൂര്‍ത്തിയാകാത്ത മകളുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ച് പീഡിപ്പിച്ചു, അച്ഛന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ :  പ്രായപൂര്‍ത്തിയാകാത്ത മകളുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്.
രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍.  

2015 മുതല്‍ 2016 വരെയാണ് പന്ത്രണ്ടുകാരിയായ മകളെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചത്. ലൈംഗികമായി അച്ഛന്‍ പീഢിപ്പിക്കുന്ന വിവരം കുട്ടി ആദ്യം അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍, അമ്മ ഇക്കാര്യം മറച്ചുവച്ചു.

പിന്നീട് നാട്ടുകാരാണ് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 2016 ല്‍ കേസെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങി. കോയമ്പത്തൂരിലും സേലത്തും തിരുപ്പൂരിലും ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതി ഷാജഹാനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും