കേരളം

മീ ടു വെളിപ്പെടുത്തല്‍; മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മീ ടൂ വെളിപ്പെടുത്തലില്‍ നടന്‍ മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം. യൂത്ത്‌കോണ്‍ഗ്രസാണ് മുകേഷിനെതിരെ പരാതി നല്‍കിയത്.

19 വര്‍ഷം മുന്‍പ് ചാനല്‍ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, പരിപാടിയുടെ അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോള്‍ ആ പരിപാടിയില്‍നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

തനിക്കെതിരെ വന്ന ആരോപണം മുകേഷ് തള്ളി. അങ്ങനെയൊരു സംഭവം ഓര്‍മയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണില്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാര്‍ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

തന്റെ ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമാണ് ഒബ്രിയന്‍ .10 വര്‍ഷം മുന്‍പും ഒബ്രയനെ കണ്ടിരുന്നു. കേരളത്തില്‍ എനിക്കാകെയുള്ള സുഹൃത്ത് മുകേഷ് ആണെന്ന് അദ്ദേഹം തോളില്‍ തട്ടി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹം സൗഹൃദം പങ്കുവയ്ക്കുമായിരുന്നില്ല. ടെസ് ജോസഫിനെതിരെ മാനനഷ്ടക്കേസ് നല്‍കണോയെന്നു പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് മുകേഷ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും