കേരളം

കോടതി വിധി നടപ്പാക്കുന്നതിന് ചർച്ച വേണ്ട; മണ്ഡല, മകരവിളക്ക് ഒരുക്കത്തെക്കുറിച്ചാണെങ്കിൽ പരിഗണിക്കാമെന്ന് പന്തളം കൊട്ടാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സമവായ ചര്‍ച്ചയ്ക്കുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നീക്കത്തിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഉപാധി വച്ച് പന്തളം കൊട്ടാരം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലാണ് ചര്‍ച്ചയെങ്കില്‍ പങ്കെടുക്കില്ല. എന്നാൽ മണ്ഡല, മകരവിളക്ക് ഒരുക്കത്തെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ പരിഗണിക്കുമെന്നും പന്തളം രാജകുടുംബം അറിയിച്ചു. 

തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വം ബോര്‍ഡ് സമവായ ചര്‍ച്ച പ്രഖ്യാച്ചിരുന്നു. സത്രീ പ്രവേശന വിഷയവും, മണ്ഡലക്കാല ഒരുക്കവും ചർച്ച ചെയ്യാൻ  തന്ത്രി സമാജം, അയ്യപ്പ സേവാ സംഘം യോഗക്ഷേമസഭ എന്നിവരെയാണ് ദേവസ്വം ബോർഡ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്. 16ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം. സ്ത്രീ പ്രവേശം സംബന്ധിച്ച സമരത്തിലെ സമവായ കാര്യങ്ങളാകും മുഖ്യമായും ചൊവ്വാഴ്ച്ചത്തെ ചർച്ചയിൽ ഉയരുക. മുൻധാരണയോടെയല്ല ചർച്ചക്ക് വിളിച്ചതെന്ന്‌ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു