കേരളം

സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോർഡ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ തകർന്ന അന്തർസംസ്ഥാന വൈദ്യൂതലൈനുകൾ നന്നാക്കാനായില്ല. ഇതുകാരണം കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ അരമണിക്കൂറിൽ കുറയാത്ത വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോർഡ് അറിയിച്ചു. 

വൈദ്യൂതി പ്രതിസന്ധി തിങ്കളാഴ്ച വൈകുന്നേരത്തോടെയേ പരിഹരിക്കപ്പെടൂവെന്നാണ് സൂചന. കടുത്ത വൈദ്യൂതി ക്ഷാമം നേരിട്ടതിനാൽ ശനിയാഴ്ച പകലും വൈദ്യൂതി വാങ്ങേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ അരമണിക്കൂറോളം ലോ‍ഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിയും വന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യൂതി നിയന്ത്രണം തുടരുകയാണ്. 

താൽച്ചർ- കോളാർ 500 കെവി ലൈനിന്റെ 192-ാം ടവറാണ് കൊടുങ്കാറ്റിൽ തകർന്നത്. അങ്കൂളം- ശ്രീകാകുളം 765 കെവി ലൈനും കൊടുങ്കാറ്റിൽ തകർന്നിരുന്നു. ആകെ 784 മെ​ഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍