കേരളം

രേഷ്മയടക്കമുള്ള വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കും; തടയുന്നത് ദൈവവിരുദ്ധമെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശബരിമലയിലെത്തുന്ന രേഷ്മയടക്കമുള്ള വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി  ഇപി ജയരാജന്‍. ശബരിമലയില്‍ ആരുവന്നാലും സംരക്ഷിക്കും. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു

വിശ്വാസികള്‍ക്ക് ആവരുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാം. സ്ത്രീകളെക്കെ പലപ്രദേശങ്ങളിലും നിന്നും പോകുന്നുണ്ട്. അതിനൊക്ക ഒരു തടസ്സവുമുണ്ടായിട്ടില്ല. അതുകൊണ്ട് ദൈവവിശ്വാസികള്‍ക്ക് അവരുടെ ഈശ്വര പ്രാര്‍ത്ഥനയുടെ ഭാഗമായി സന്നിധാനത്തിലെത്താനുള്ള സ്വാതന്ത്ര്യമുണ്ട്‌. ആ സ്വാതന്ത്യം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ജനാധിപത്യവിരുദ്ധമാണ്, ദൈവവിരുദ്ധമാണ് അത് അക്രമണമമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിധിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ കൊടി ഉപേക്ഷിച്ച് ബിജെപിക്കൊപ്പം അണിനിരക്കുന്ന സംസ്ഥാന നേതൃത്വമായാല്‍ എന്തുചെയ്യാനാണ്. സമവായമെന്നാല്‍ കോടതി വിധി നടപ്പാക്കുകയെന്നാതാണെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചര്‍ച്ചക്ക് തയ്യാണ്. കോടതി വിധി നടപ്പാക്കാനല്ലാതെ ഒരു സര്‍ക്കാരിന് മറ്റ് എന്ത് ചെയ്യാന്‍ കഴിയുമെന്നും ഇപി ജയരാജന്‍ ചോദിച്ചു. 

അതേസമയം ശബരിമലയില്‍ പോകാനുള്ള രേഷ്മാ നിഷാന്തിന്റെ ശ്രമം പ്രശസ്തിക്ക് വേണ്ടിയാണെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ നിരീശ്വരവാദികളുടെ ശ്രമമാണിത്. കുപ്രചാരണങ്ങളിലൂടെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ ചിലര്‍ വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം