കേരളം

വ്രതം തുടങ്ങി; വൃശ്ചികം ഒന്നിന് മലകയറും; വടക്കന്‍ കേരളത്തില്‍ നിന്ന് ശബരിമലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മണ്ഡലവ്രതം നോറ്റ് ശബരിമലയ്ക്ക് പോകാന്‍ കുടുതല്‍ സ്ത്രീകള്‍ രംഗത്ത്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള  യുവതികളാണ് ശബരിമലയിലെത്താന്‍ വൃതം നോറ്റിരിക്കുന്നത്. വൃശ്ചികം ഒന്നിന് മല ചവിട്ടുമെന്ന് യുവതികള്‍ പറയുന്നു. 

നേരത്തെ വൃശ്ചികം ഒന്നിന് മലയിലെത്തുമെന്ന് രേഷ്മ നിഷാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഒറ്റയ്ക്കല്ലെന്നും തന്റെ കൂടെ ഒരു കൂട്ടം ആളുകളുണ്ടെന്നും രേഷ്മ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവതിക്ക് നേരെ വിവിധ കോണുകളില്‍ നിന്ന് ഭീഷണിയുമുയര്‍ന്നിരുന്നു. 
കഴിഞ്ഞ ദിവസം രേഷ്മയുടെ വീട്ടിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. സമൂഹമാധ്യമങ്ങളില്‍ രേഷ്മയക്കെതിരെ സൈബര്‍ ആക്രമണവും ഭീഷണിയും ഉണ്ടായ സാഹചര്യത്തില്‍ സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

രേഷ്മയോടൊപ്പം പത്തുപേരടങ്ങിയ സംഘമാണ് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകുമെന്ന് യുവതികള്‍ പറയുന്നു. രേഷ്മയ്ക്ക് പിന്നാലെ പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യുവതി പറയുന്നത് ഇങ്ങനെ. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ പോകാനുള്ള തീരുമാനം. അച്ഛന്‍ സ്ഥിരമായി പോകാറുണ്ട്. ചെറുപ്പത്തില്‍ സ്ഥിരമായി പോയിരുന്നു. ഒരു പ്രായം കഴിഞ്ഞതിന് പിന്നാലെ പോകാന്‍ പറ്റില്ലെന്ന് അച്ഛന്‍ പറയുകയായിരുന്നു. ഒടുവില്‍ ചരിത്രവും ആചാരവുമെല്ലാം പരിശോധിച്ച് സുപ്രീംകോടതി വിധി വന്ന സ്ഥിതിക്ക് അയ്യപ്പനെ കാണനാണ് തീരുമാനം. ഭക്തയാണെങ്കില്‍ ഏത് സമയത്തും അയ്യപ്പനെ കാണാമെന്നാണ് തോന്നുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ എത്തുകയെളുപ്പമല്ലെന്നും യുവതി പറയുന്നു. പക്ഷെ ഭരണകൂടവും പൊലീസും ഞങ്ങള്‍ക്ക്  സുരക്ഷയൊരുക്കമെന്നാണ് പറയുന്നത്. കണ്ണൂരില്‍ നിന്ന് കൂടതല്‍ പേര്‍ ഇത്തവണ ശബരിമലയിലെത്തുമെന്നാണ് യുവതികള്‍ തന്നെ പറയുന്നത്. 

താനൊരു വിശ്വാസിയും എല്ലാ മണ്ഡലകാലത്തും വ്രതം നോക്കാറുണ്ടെന്നും വ്യക്തമാക്കി രേഷ്മ നിഷാന്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇത്തവണ ശബരിമല സന്ദര്‍ശിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ''വര്‍ഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ. പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്നു ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു'' രേഷ്മ തന്റെ നിലപാട് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ