കേരളം

നിലയ്ക്കലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു, ബസില്‍നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടു; പ്രതിഷേധം കനക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിന് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ തടഞ്ഞു. നിലയ്ക്കലില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു.

ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും ജേണലിസം വിദ്യാര്‍ഥികളുമാണ് ബസില്‍ ഉണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ ബസില്‍ കയറി പരിശോധന നടത്തി ഇവരെ ഇറക്കിവിടുകയായിരുന്നു. പമ്പയ്ക്ക് അപ്പുറത്തേക്ക് യുവതികളെ കടത്തിവിടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

നേരത്തെ തന്നെ നിലയ്ക്കലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. നാളെ ശബരിമല നട തുറക്കാനിരിക്കെ ഇവര്‍ ബസുകള്‍ തടഞ്ഞ് പരിശോധന നടത്തുകയാണ്. അതിനിടെ കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും