കേരളം

പൊലീസിനോട് ചില്ലറ ചോദിച്ചു; യുവാവിനെ പെറ്റിക്കേസില്‍ പ്രതിയാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഞ്ഞൂറു രൂപയ്ക്കു പൊലീസിനോടു ചില്ലറ ചോദിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് പെറ്റിക്കേസില്‍ കുടുക്കിയെന്നും മര്‍ദിച്ചുവെന്നും പരാതി. നെയ്യാറ്റിന്‍കര സ്വദേശി മിഥുനിനാണു ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐയില്‍നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ടു പവര്‍ഹൗസ് ജംങ്ഷനു സമീപമായിരുന്നു സംഭവം.

പൊലീസ് ജീപ്പില്‍ െ്രെഡവിങ് സീറ്റില്‍ ഇരുന്ന പ്രൊബേഷന്‍ എസ്‌ഐയോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ചതാണു മിഥുനു വിനയായത്. പൊലീസുകാരനോടാണോ ചില്ലറ ചോദിക്കുന്നത് എന്ന് ആക്രോശിച്ച എസ്‌ഐ, മിഥുനെ ജീപ്പിന്റെ പിറകില്‍ ചാരി നിര്‍ത്തി. ഇതിനെതിരെ സംഭവം കണ്ടുനിന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എസ്‌ഐ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത മിഥുനെതിരെ പെറ്റിക്കേസ് ചാര്‍ജ് ചെയ്തു. എടിഎമ്മില്‍നിന്നു ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടായതിനാലാണു ചില്ലറ തേടി പൊലീസിനെ സമീപിച്ചതെന്നു മിഥുന്‍ പറഞ്ഞു. മദ്യപിച്ചതിനാണു കേസെടുത്തതെന്നു ഫോര്‍ട്ട് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്