കേരളം

വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കു നിര്‍ദേശം; അയ്യപ്പ ധര്‍മസേന പ്രവര്‍ത്തകരെയും തന്ത്രികുടുംബാംഗങ്ങളെയും പൊലീസ് നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച അയ്യപ്പ ധര്‍മ സേന പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രികുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് നീക്കം ചെയ്തത്. 

ശബരിമല ദര്‍ശനത്തിന് ആന്ധ്രയില്‍നിന്നെത്തിയ യുവതിയെയും കുടുംബത്തെയും ധര്‍മ സേന പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇവരെ പമ്പയ്ക്കപ്പുറത്തേക്ക് പൊലീസ് കടത്തിവിട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്നാലെയെത്തുകയായിരുന്നു. പൊലീസ് മടങ്ങിയതോടെ പ്രതിഷേധക്കാര്‍ ഇവര്‍ക്കു പിന്നാലെ എതിര്‍പ്പുമായി ഒപ്പമെത്തി. തുടര്‍ന്ന് ഇവര്‍ സന്നിധാനത്തേക്കു പോവാതെ മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത്.

വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയതായാണ് സൂചന. ഇതിനെത്തുടര്‍ന്നാണ് ധര്‍മ സേന പ്രവര്‍ത്തകരെ നീക്കം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍