കേരളം

'അയ്യോ, ഇത് റിപ്പബ്ലിക്, ആര്‍എസ്എസിന്റെ ചാനലാടാ...,' ആരാ ഈ ഗോസ്വാമി; അമളി പറ്റി സംഘപരിവാര്‍ അണികള്‍, വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ബരിമലയിലെ യുവതി പവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്തതും ഉള്‍പ്പെടുന്നു. റിപ്പബ്ലിക് ടിവിയുടേത് ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയും മന്ത്രി ഷൈലജയും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടി. റിപ്പബ്ലിക് ടിവിയുടെ  വാഹനം തല്ലിത്തകര്‍ത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

റിപ്പബ്ലിക് ടിവിയുടെ വാഹനമാണെന്ന് അറിയാതെയായിരുന്നു ആക്രമണമെന്ന് വിഡിയോയിലെ സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. ഇത് ആര്‍എസ്എസിന്റെ ചാനലാണെന്നും അര്‍ണബിന്റെ ചാനലാണെന്നുമൊക്കെ വീഡിയോയില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ഏത് ചാനലെന്ന് ചോദിക്കുന്നവരോട് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക് ചാനലെന്ന് വിശദീകരിക്കുന്നുമുണ്ട്. ഇതിനിടെ ഏത് ഗോസ്വാമിയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഒടുവില്‍ നമുക്ക് അങ്ങനെയൊന്നുമില്ലെന്ന് ഒരാള്‍ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ വിഡിയോ. 

കഴിഞ്ഞ ദിവസമാണ് നിലയ്ക്കലിലെത്തിയ റിപ്പബ്ലിക് ടിവിയുടെ  സൗത്ത് ഇന്ത്യ ബ്യൂറോ ചീഫ് പൂജ പ്രസന്നയെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്. നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് ചാനല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ