കേരളം

തൃപ്തി ദേശായി ഉടന്‍തന്നെ ശബരിമലയിലേക്കെത്തില്ല: പുതിയ തീയതി എന്നാണെന്ന് ഉടന്‍ അറിയിക്കും

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി വന്നതിനെ തുടര്‍ന്ന് മല കയറാന്‍ കേരളത്തിലേക്കെത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി അറിയിച്ചിരുന്നു. എന്നാല്‍ തൃപ്തി ഉടന്‍ തന്നെ ശബരിമലയിലേക്ക് എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് വ്യക്തമാകുന്നത്. 
 
മഹാരാഷ്ട്രയിലെത്തുമ്പോള്‍ മോദിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. 
കരുതല്‍ തടവിലായിരുന്നതും ശബരിമലയിലെ പ്രതിഷേധം ശക്തമായതുമായ സാഹചര്യത്തില്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മല കയറാമെന്നുള്ള തീരുമാനത്തിലാണ് തൃപ്തി ദേശായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നായിരുന്നു തൃപ്തി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മലകയറാനെത്തിയിട്ട് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. അടുത്ത ദിവസം തന്നെ മലകയറാനുള്ള പുതിയ തിയതി സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. എന്തായാലും ശബരിമലയില്‍ കയറുമെന്ന് തന്നെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്