കേരളം

ഇരുമുടിക്കെട്ടില്‍ നാപ്കിന്‍ ഉണ്ടായിരുന്നില്ല; കെ സുരേന്ദ്രനെ അറിയില്ല: രഹ്ന ഫാത്തിമ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രതിഷേധത്തെതുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു എന്ന് രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും രഹ് ന പറഞ്ഞു. പോലീസിന്റെ കുഴപ്പം കൊണ്ടല്ല ശബരിമലയില്‍ എത്താന്‍ സാധിക്കാത്തത്. പോലീസ് എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. കുട്ടികളെപ്പോലും നിലത്ത് കിടത്തിയാണ് അവര്‍ സമരം നടത്തിയത്. സ്ഥിതി ഗുരുതരമായപ്പോള്‍ മടങ്ങുകയായിരുന്നുവെന്നും രഹ്ന പറഞ്ഞു.

കവിതെയെ നേരിട്ട് പരിചയമില്ല. ഗണപതി കോവിലില്‍ എത്തിയപ്പോള്‍ മാത്രമാണ് കവിതയെ പരിചയപ്പെടുന്നത്. കെ.സുരേന്ദ്രനെ നേരിട്ട് അറിയില്ലെന്നും ആരുടെയും യാതൊരു വിധ സഹായങ്ങളും ഇല്ലാതെയാണ് മലകയറാന്‍ എത്തിയതെന്നും രഹ്ന കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പുലികളി അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും അത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും രഹ്ന ഫാത്തിമ തുറന്നടിച്ചു.താന്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്നും പമ്പമുതല്‍ സന്നിധാനം വരെ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുമെന്നും ഉള്ള തന്ത്രിയുടെ പ്രതികരണത്തിനെതിരെ കേസ് കൊടുക്കുമെന്നും രഹ്ന വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം