കേരളം

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുന്നത് ദുരാചാരം; പ്രാകൃതമായ ചിന്താഗതിയെന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ 

സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര:  ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നത് ദുരാചാരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു.
ഇതില്‍പരം പ്രാകൃതമായ ചിന്താഗതി വേറെ ഇല്ല. ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. വസ്തുതാപരമായ എല്ലാ കാര്യങ്ങളും പരിശോധിച്ച വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി കൊടുത്താലും ഒന്നും സംഭവിക്കില്ലെന്നും എം.വാസു പറഞ്ഞു.

ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെയുണ്ടായാല്‍ കോടിക്കണക്കിനു വരുന്ന ഭക്തരോടു മറുപടി പറയേണ്ടി വരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു. പ്രക്ഷോഭത്തിലൂടെ വിധി മാറ്റാന്‍ സാധിക്കില്ല. ശബരിമല വിഷയത്തോടെ കോണ്‍ഗ്രസ് രക്തസാക്ഷിയാകും. കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും ശങ്കര്‍ദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി