കേരളം

ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂരില്‍ പറന്നിറങ്ങാന്‍ അമിത് ഷാ; ബിജെപി ഓഫീസ് നാടിന് സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുന്‍പെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വകാര്യവിമാനം ഇറക്കാന്‍ അനുമതി തേടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കണ്ണൂര്‍ ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായാണ് ഈ മാസം 27ന് അമിത് ഷാ കണ്ണൂരില്‍ എത്തുന്നത്.

കോഴിക്കോട് വിമാനമിറങ്ങി കണ്ണൂരില്‍ എത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. കണ്ണൂര്‍ വിമാനത്താവളത്തിന് വ്യോമയാന ഡയറക്ടറേറ്റിന്റെ തീരുമാനം അന്തിമ അനുമതി ലഭിച്ച സാഹചര്യത്തിലാണ് കണ്ണൂരില്‍ ഇറങ്ങാനുള്ള ആലോചന.

ഡല്‍ഹി ആസ്ഥാനമായ എആര്‍ എയര്‍വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കുവേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുക. 7 മുതല്‍ 18  വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബൊംബാര്‍ഡിയര്‍, ഫാല്‍ക്കണ്‍ തുടങ്ങിയ കമ്പനികളുടെ 10 ചെറുവിമാനങ്ങളാണ് എആര്‍ എയര്‍വേഴ്‌സിനുള്ളത്.
അവയിലൊന്നാവും അനുമതി ലഭിച്ചാല്‍ കണ്ണൂരില്‍ ഇറങ്ങുക. നോണ്‍ ഷെഡ്യൂള്‍സ് വിമാനങ്ങള്‍ പറത്താന്‍ ഡിജിസിഎയുടെ ലൈസന്‍സുള്ള 109 എന്ന കമ്പനികളിലൊന്നാണ് എആര്‍ എയര്‍വേഴ്‌സ്.

വിമാനത്തിന്റെ ലാന്‍ഡിങിന് എയര്‍ ട്രാഫിക് സര്‍വീസ് ലഭ്യമാക്കാനുളള അപേക്ഷ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. കിയാലിന്റെ കൂടി അനുമതി ലഭിച്ചാല്‍. കണ്ണൂരിലിറങ്ങുന്ന ആദ്യവിമാനയാത്രക്കാരനാകും അമിത് ഷാ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു