കേരളം

രണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ രണ്ടു ദിവസം കൂടി പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു. 23 വരെ ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനു ശേഷം തുലാവര്‍ഷത്തിന്റെ വരവു വരെ മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 

കേരള, തമിഴ്‌നാട് തീരങ്ങളില്‍ നല്ല മഴ ലഭിക്കുകയും വടക്കു കിഴക്കു നിന്നുള്ള കാറ്റ് ശക്തമാകുകയും ചെയ്താലേ തുലാവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കൂവെന്നും സന്തോഷ് അറിയിച്ചു. സാധാരണ ഒക്ടോബര്‍ പകുതിയോടെയാണ് തുലാവര്‍ഷം തുടങ്ങുക. എന്നാല്‍ ഇത്തവമ ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദം ഉടലെടുത്തതോടെ കാലാവസ്ഥ ഘടകങ്ങളില്‍ മാറ്റമുണ്ടായതിനാലാണ് തുലാവര്‍ഷത്തിന്റെ വരവ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം ഈ മാസം 26 മുതല്‍ തുലാവര്‍ഷം സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും