കേരളം

ശബരിമല : റിവ്യൂ ഹര്‍ജികളില്‍ തീരുമാനം നാളെ ; 19 ഹര്‍ജികള്‍ ലഭിച്ചെന്ന് ചീഫ് ജസ്റ്റിസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. രാവിലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി അഡ്വ മാത്യു നെടുമ്പാറ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 19 ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സഹജഡ്ജി എസ് കെ കൗളുമായി ചര്‍ച്ച ചെയ്തശേഷമായിരുന്നു ചീഫ് ജസ്റ്റിസ് നിലപാട് അറിയിച്ചത്. 

അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന് വേണ്ടി റിട്ട് ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഏതാനും സംഘടനകളുടെ ഹര്‍ജി പരിഗണിച്ചാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ കോടതി വിധിയോടെ ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന് മുറിവേറ്റതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വിധി റദ്ദാക്കണമെന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വിധിക്കെതിരായി സംസ്ഥാനത്തെ പ്രതിഷേധങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 

ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്ത്രീപ്രവേശത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയര്‍ന്ന പ്രതിഷേധവും ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ടാകും. ശബരിമലയിലെ ഗുരുതരപ്രതിസന്ധി വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിര്‍പ്പും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. കോടതി വിധി നടപ്പാക്കാത്തതിനെതിരെ ആരെങ്കിലും കോടതിഅലക്ഷ്യ പരാതി നല്‍കിയാല്‍ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ബോര്‍ഡിന്റെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍