കേരളം

പ്രധാനമന്ത്രി എത്തില്ല; കണ്ണൂര്‍ വിമാനത്താവളം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന്  പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടാകില്ല. ഡിസംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും വിമാനത്താവളം നാടിന് സമര്‍പ്പിക്കുക. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും.

കണ്ണൂരില്‍ ഡിസംബര്‍ ആറ് മുതല്‍ സര്‍വീസ് തുടങ്ങാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യവിമാനം അബുദാബിയിലേക്ക് സര്‍വീസ് നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ടിക്കറ്റ് ബുക്കിംഗ് നാളെ ആരംഭിക്കും.

ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്‍ഡിഗോ എയര്‍, ജെറ്റ് എയര്‍വേഴ്‌സ്, സ്‌പൈസ് ജറ്റ്, എന്നിവയും തുടക്കം മുതല്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്