കേരളം

ശബരിമല ദര്‍ശനത്തിന് പോയ യുവതിക്ക് വധഭീഷണി; ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭീഷണികളെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ശ്രമിച്ച കോഴിക്കോട് സ്വദേശി ബിന്ദു സക്കറിയ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍. താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടതിനെ തുടര്‍ന്ന് സുഹൃത്തിന്റെ താമസസ്ഥലത്ത് എത്തിയെങ്കിലും അവിടെയും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബിന്ദു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറിയത്. കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.  

ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസ് സ്‌റ്റേഷനിലെത്തിയ ബിന്ദുവിനെ അയ്യപ്പ ഭക്തന്‍മാരില്‍ നിന്നും സാഹസികമായാണ് പൊലീസ് രക്ഷപെടുത്തിയത്. മുണ്ടക്കയം പൊലിസ് സ്‌റ്റേഷനില്‍ അതീവസുരക്ഷയില്‍  കഴിഞ്ഞിരുന്ന ബിന്ദു ഇന്നു പുലര്‍ച്ചെയാണ് കോഴിക്കോട്ടെത്തിയത്. മെഡിക്കല്‍ കോളേജിനടുത്തുള്ള വീട്ടിലെത്തിയപ്പോള്‍ വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ഉള്ളതിനാല്‍  താമസിക്കാനാകില്ലെന്ന് ഉടമ വ്യക്തമാക്കി. തുടര്‍ന്ന് നഗരത്തിലെ സുഹൃത്തിന്റെ ഫ്‌ലാറ്റിലെത്തിയെങ്കിലും അവിടെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെയാണ് ഒളിവില്‍ പോകേണ്ടി വന്നത്. 

എന്നാല്‍ ബിന്ദു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്  മെഡിക്കല്‍ കോളേജ് പൊലീസിന്റെ വാദം.  ഇവര്‍ അവധിയില്‍ പ്രവേശിച്ചുവെന്ന് ചേവായൂര്‍ സ്‌കൂള്‍ അധികൃതരും അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം