കേരളം

സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; കുണ്ടറയില്‍ ഫെഡറല്‍ബാങ്കിന്റെ എടിഎം തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കുണ്ടറ മൊയ്തീന്‍ മുക്കിലെ എടിഎമ്മില്‍ മോഷണ ശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

കഴിഞ്ഞ ദിവസം തൃശ്ശൂരിലും കളമശ്ശേരിയിലും സമാന ശ്രമങ്ങള്‍ നടന്നിരുന്നു. കളമശ്ശേരിയിലെ എസ്ബിഐ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതോടെയാണ് മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടത്. 

ഗ്യാസ് കട്ടറുപയോഗിച്ചും സ്‌പ്രേ പെയിന്റ് സിസിടിവിയില്‍ അടിച്ചുമാണ് മോഷ്ടാക്കള്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. തൃശ്ശൂരിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍